Kerala

ഇന്ദിര ഗ്യാരന്റിക്ക് ഊന്നൽ, സിൽവർ ലൈനിനു പകരം പുതിയ പദ്ധതി?; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം ∙ വി.ഡി.സതീശൻ സര്‍ക്കാരി‍ന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം, വയോജന വകുപ്പ്, ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് അടക്കമുള്ള ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോയെന്നും ഇന്നറിയാം.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കമുള്ളവയും പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും സ്പീക്കർ‌ തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്ന് സ്വീകരിക്കും. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതിലും ആകംക്ഷയുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.