Listen live radio

അറയ്ക്കൽ ജോയിക്ക് അന്ത്യഞ്ജലി

after post image
0

- Advertisement -

മാനന്തവാടി: വ്യവസായി അറക്കൽ ജോയിക്ക് അന്ത്യഞ്ജലി. അറക്കൽ ജോലിയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടി കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നും ഒന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ വസതിയിലെത്തിച്ചത്. ഭാര്യ സെലിൻ ,മക്കളായ അരുൺ ജോയി ആഷ്ലിൻ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു.
ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 20 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പോലീസ് അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഏഴരയോടെ പള്ളിയിലെത്തിച്ച് ചടങ്ങുകൾ പൂർത്തികരിച്ച ശേഷം കല്ലറയോട് ചേർന്നുള്ള കുടുംബ കല്ലറയിൽ സംസ്കരിച്ചു സംസ്കാര ചടങ്ങുകൾക്ക് കത്തീഡ്രൽ പള്ളി വികാരി ഫാ.പോൾ മുണ്ടോലിക്കൽ മുഖ്യകാർമികത്വം വഹിച്ചു.എം.എൽ.എ.മാരായ ഒ.ആർ.കേളു, ഐ.സി. ബാലകൃഷ്ണൻ,സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചൻ ആന്റണി എന്നിവർ റീത്ത് സമർപ്പിച്ചു. പോലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമർപ്പിച്ചു.
പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു .ബർഗർ ദുബായിലെ ബിസിനസ് സഭയിലെ ഏപ്രിൽ 23 – നായിരുന്നു 14 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വ്യവസായി ജോയി മരിച്ചത്.മൃതദേഹം അറക്കൽ പാലസിലെ കൊണ്ടുവന്നപ്പോൾ നൊമ്പരങ്ങൾ വീർപ്പുമുട്ടുകയായിരുന്നു പിതാവ് ഉലഹന്നാൻ സഹോദരൻ അറക്കൽ ജോണിയും. കുടുംബങ്ങളും.

Leave A Reply

Your email address will not be published.