*ക കള്ളാടി മണ്ണിടിച്ചിൽ കാണാതായ ബിക്രം സിങ് റാണയുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. ആറാം ദിവസം സോൺ രണ്ടിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് മണ്ണിടിച്ചിലിൽ ഇരുമ്പ് ഭാഗങ്ങൾ അടിഞ്ഞ് കൂടിയ ഭാഗത്ത് നിന്നും മൃതദേഹം ലഭിച്ചത്. മൃതദേഹം ബിക്രം സിങ്ങിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി.
കള്ളാടി മണ്ണിടിച്ചിൽ :കാണാതായ ബിക്രം സിങ് റാണയു മൃതദേഹവും കണ്ടെത്തി
‹ മുൻപത്തെ വാർത്ത (Previous)
ലഹരി ഇടപാടുകളിലെ പ്രധാനി, അക്കൗണ്ടിൽ ലക്ഷങ്ങൾ; യുവതി പിടിയിൽ
അടുത്ത വാർത്ത (Next) ›
ദാഹിച്ചപ്പോൾ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോൾ ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ