Kerala

സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലെ തർക്കം; തമ്മിലടിച്ച് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം∙ നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞ് സമീപത്തുള്ള റബര്‍ തോട്ടത്തില്‍ വച്ചാണ് കയ്യാങ്കളി നടന്നത്.

പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കഴുത്തില്‍ കാലു കൊണ്ടു മുറുക്കി ശ്വാസം മുട്ടിക്കുന്നതും കൂട്ടുകാര്‍ ചേര്‍ന്നു പിടിച്ചു മാറ്റുന്നതും ദൃശ്യത്തിലുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന കുട്ടികള്‍ റാഗ് ചെയ്തുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി സഹോദരന്‍ നഗരൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടരെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. റാഗിങ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരുവിഭാഗം കുട്ടികളെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു മൊഴിയെടുത്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും നഗരൂര്‍ എസ്‌ഐ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.