Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kalpetta

ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പുത്തൂർവയൽ : ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി കർഷകരുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും, അതിലൂടെ സുസ്ഥിര ഉപജീവനം ഉറപ്പുവരുത്തുന്നതിനും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, ഐസിഎആർ – കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഗോത്രജ്യോതി – ആദിവാസി കർഷക  ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം. ആദിവാസി സമൂഹമാണ് ഭൂമിയുടെ പരമ്പരാഗത സംരക്ഷകരെന്നും അവരുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി. താപനില ഉയരുന്നതും നാശോന്മുഖമായ പാരിസ്ഥിതിക വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും കാരണം ഭാവിയിൽ വയനാട് നേരിട്ടേക്കാവുന്ന രൂക്ഷമായ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മാനന്തവാടി എംൽഎ ഉഷ വിജയൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു മുഖ്യ പ്രഭാഷണം നടത്തി.
ഐസിഎആർ- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം, ഐസിഎആർ – കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്, എന്നിവരുടെ ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ ഭാഗമായി, കിഴങ്ങുവർഗ്ഗ വിളകളെയും സുഗന്ധവ്യഞ്ജനങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിജ്ഞാനപ്രദമായ സാങ്കേതിക പരിശീലന സെഷനുകൾ കർഷകർക്കായി സംഘടിപ്പിച്ചു. കൂടാതെ, പങ്കെടുത്ത കർഷകർക്ക് കാർഷിക ഉപകരണങ്ങൾ, ഉൽപാദനോപാധികൾ, നടീൽ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു.
വയനാടിന്റെ പരമ്പരാഗത നെല്ലിനങ്ങൾ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച വയനാടിന്റെ വിത്തച്ഛൻ പത്മശ്രീ ചെറുവയൽ രാമന് ചടങ്ങിൽ സ്മരണാഞ്ജലി അർപ്പിച്ചു. കേരള സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള അവാർഡ് ജേതാവായ ഹാഷിഖ് പൊഴുതനയെയും, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനായ ആദിവാസി കർഷകൻ രാഘവൻ മൂപ്പനെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ, എം.എസ്.എസ്.ആർ.എഫ്. ഏരിയ ഡയറക്ടർ ഡോ. സി. തമ്പാൻ, എം.എസ്.എസ്.ആർ.എഫ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രംഗലക്ഷ്മി, കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു, കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി. ശ്രീനിവാസൻ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ഹരിനാരായണൻ, എം.എസ്.എസ്.ആർ.എഫ് ജൈവ വൈവിധ്യ വിഭാഗം ഡയറക്ടർ ഡോ ഇസ്രയേൽ ഒലിവർ കിംഗ്, വയനാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനീകാന്ത്, വയനാട് ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ലത, ഡോ ശ്രീറാം വിഷ്ണു പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ, ഈശ്വര പ്രസാദ് ഡെപ്യൂട്ടി ഡയറക്ടർ, കൃഷി, വയനാട്, ടി സി ജോസഫ്, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ജയ എം. കെ, ബിനേഷ് എം. കെ, എം.എസ്.എസ്.ആർ.എഫ് എന്നിവർ സംസാരിച്ചു.
കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട് പുറത്തിറക്കിയ ഏലക്കൃഷിയെക്കുറിച്ചുള്ള പുതിയ പ്രസിദ്ധീകരണങ്ങളും, എം.എസ്.എസ്.ആർ.എഫ്. പുറത്തിറക്കിയ കുരുമുളകുകൃഷി, മനുഷ്യ-വന്യജീവി സംഘർഷം, വിത്തുത്സവം എന്നിവയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. ഡി. ബി. ടി. സ്കിൽ വിജ്ഞാൻ പ്രോഗ്രാമിൽ പരീശലനം പൂർത്തിയാക്കിയ പരിശീലനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡോ. പി. ഹരിനാരായണൻ, മെമ്പർ സെക്രട്ടറി , കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നിർവഹിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *