Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; മനംനൊന്ത് ജീവനൊടുക്കി: 3 എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കണ്ണൂർ ∙ പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽനിന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. റസീനയുടെ ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയിൽ ഭാഗം). പിതാവ്: എ. മുഹമ്മദ്‌. മാതാവ്: സി.കെ. ഫാത്തിമ.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *