Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഒന്നര ലക്ഷം രൂപ കൈയിലുണ്ടോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്കീം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ കാലയളവുകളിലുള്ള എഫ്ഡി സ്‌കീമുകള്‍ക്ക് ബാങ്ക് മൂന്ന് ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. പിഎന്‍ബിയുടെ ഒരു പ്രത്യേക എഫ്ഡി സ്‌കീമിലൂടെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലയളവില്‍ മികച്ച ലാഭം നേടാന്‍ സാധിക്കും എന്നത് ശ്രദ്ധേയമാണ്.നിലവിലെ പലിശ നിരക്കുകള്‍ പ്രകാരം, ഉപഭോക്താവ് ഒരു ദീര്‍ഘകാല സ്ഥിരനിക്ഷേപ സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 1,07,254 രൂപ വരെ ലഭിക്കും. അതായത് ആകെ ലഭിക്കുന്ന തുക 2.5 ലക്ഷം രൂപ കടക്കും. ഇത് എങ്ങനെയെന്ന് നോക്കാം:പിഎന്‍ബിയില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ എഫ്ഡി അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്. ബാങ്കിന്റെ 444 ദിവസത്തെ എഫ്ഡി സ്‌കീം ആണ് ഏറ്റവും ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് 6.60 ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ്. അതേസമയം, 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല എഫ്ഡികള്‍ക്ക് പിഎന്‍ബി 6.00 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ നിരക്ക് നല്‍കുന്നു.1,50,000 രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും?സാധാരണ പൗരന്മാര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 8 വര്‍ഷത്തെ എഫ്ഡി സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 85,901 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,35,901 രൂപ ലഭിക്കും. മുതിര്‍ന്ന പൗരനാണെങ്കില്‍, പിഎന്‍ബിയുടെ 8 വര്‍ഷത്തെ എഫ്ഡി സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,07,254 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,57,254 രൂപയാണ് ലഭിക്കുക. 80 വയസിന് മുകളിലുള്ളവര്‍ നിക്ഷേപിച്ചാലും ഇതേ പലിശ തന്നെയാണ് ലഭിക്കുക. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡി അക്കൗണ്ടുകള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും പിഎന്‍ബി ഒരേ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *