Listen live radio

മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ മാനന്തവാടി മണ്ഡലത്തിന് 8.15 കോടി

after post image
0

- Advertisement -

മാനന്തവാടി: 2018-19 വര്‍ഷങ്ങളില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയായ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി യില്‍ ഉള്‍പ്പെടുത്തി മാനന്തവാടി മണ്ഡലത്തിലി വിവിധ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 8.15 കോടി അനുവദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ളതും എന്നാല്‍ റീബില്‍ഡ് കേരള ഇനിഷ്വേറ്റീവില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്കാണ് പണം അനുവദിച്ചത്.
എടവക പഞ്ചായത്തിലെ ഓടയോട് അംബേദ്ക്കര്‍ ഹോസ്പിറ്റല്‍ റോഡ്-25 ലക്ഷം, ദ്വാരക-കുറുമപ്പാടി-കുരിശ്ശിങ്കല്‍ റോഡ് 40 ലക്ഷം, പാതിരിച്ചാല്‍ നടക്കല്‍ റോഡ് 20 ലക്ഷം, ആശാൻ കവല-പുലിമല റോഡ് – 20 ലക്ഷം മാനന്തവാടി മുന്‍സിപാലിറ്റിക്ക് കീഴിലെ വള്ളിയൂര്‍ക്കാവ്-കാവുകുന്ന്-പയ്യംമ്പള്ളി റോഡ് 40 ലക്ഷം, അമ്പുകുത്തി-കല്ല്‌മൊട്ടാംകുന്ന് റോഡ് 30 ലക്ഷം, ആറാട്ടുതറ-സ്‌കൂള്‍ റോഡ് 20 ലക്ഷം, പിലാക്കാവ്-വട്ടര്‍ക്കുന്ന്-കുറ്റിമൂല റോഡ്-40 ലക്ഷം, മലയില്‍ പീടിക- മുട്ടങ്കര റോഡ്- 20 ലക്ഷം
പനമരം പഞ്ചായത്തിലെ പെരേറ്റ് കുന്ന് – സര്‍വ്വോദയം റോഡ് 28 ലക്ഷം, പാതിരിയമ്പം റോഡ് 20 ലക്ഷം,
ഏഴാമൈല്‍ ആനപ്പാറ അങ്കണ്‍വാടി റോഡ് 15 ലക്ഷം, മഞ്ഞവയല്‍ കോട്ടവയല്‍ റോഡ് 20 ലക്ഷം,തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തന ഹൈസകൂള്‍ റോഡ് 36 ലക്ഷം, കാട്ടിമൂല ജോസ്‌ക്കവല- പുഴംചാൽറോഡ് 65 ലക്ഷം,വയനാം പാലം 60 ലക്ഷം.
തിരുനെല്ലി പഞ്ചായത്തിലെ പുഴവയല്‍ കാപ്പും കൊല്ലി റോഡ് 18 ലക്ഷം, ചെക്കോട്ട് -മക്കച്ചിറ അമ്പലം റോഡ് 18 ലക്ഷം, അണമല റോഡ് 15 ലക്ഷം, ഗുണ്ടിയൂര്‍-ചെമ്പകമൂല റോഡ്-15 ലക്ഷം, കാട്ടിക്കുളം- അമ്മാനി റോഡ്-25 ലക്ഷം, കാറ്റാടി വരിനിലം റോഡ്-25 ലക്ഷം തൊണ്ടര്‍നാട് പഞ്ചായത്തിലെ കല്ലറ-എടല റോഡ് 30 ലക്ഷം, പൊയില്‍-ഉദിരച്ചിറ റോഡ്-50 ലക്ഷം, പുതുശ്ശേരി- പൊള്ളൻ പാറ റോഡ്-30 ലക്ഷം,
വെള്ളമുണ്ട-ഒഴുക്കന്‍മൂല-ആറുവാള്‍ റോഡ് 40 ലക്ഷം, കെല്ലൂര്‍-കൊമ്മയാട്-കരിങ്ങാരി-തരുവണ റോഡ് 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

Leave A Reply

Your email address will not be published.