Listen live radio

റെഡ്സോണിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം

after post image
0

- Advertisement -

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോൺ മേഖലകളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണമെന്ന് ഉത്തരവ്. റെഡ്സോണിൽനിന്ന് വരുന്നവരുടെ സ്വന്തം ജില്ല ഏതാണോ അവിടെയാണ് ക്വാറന്റീനിൽ കഴിയേണ്ടത്. ക്വാറന്റീനിൽ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ അതിർത്തിയിലെത്തുമ്പോൾ നൽകണം. സ്വന്തം വാഹനത്തിൽ അവർക്ക് ക്വാറന്റീൻ കേന്ദ്രത്തിലെത്താം.
സർക്കാർ വാഹനം നൽകുന്ന കാര്യം കളക്ടർക്ക് തീരുമാനിക്കാം. യാത്രാവിവരം തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. ഇവരുടെ വിവരങ്ങൾ ഇ ജാഗ്രതാ സൈറ്റിൽ ഉൾപ്പെടുത്തണം. കേരളത്തിലെത്തി ക്വാറന്റീനിൽ പോകാത്തവർ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിർദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗർഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം.
കേരള സർക്കാരിന്‍റെ പാസില്ലാതെ അതിർത്തികളിലെ 6 എൻട്രി പോയിന്റുകളിൽ എത്തുന്നവർ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയിൽനിന്ന് വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ പോകേണ്ടിവരും. റെഡ്സോണിൽനിന്ന് വരുന്നവർ ക്വാറന്റീനിൽ കഴിയാൻ പണം നൽകേണ്ടിവരും. സ്ഥലം ഉണ്ടെങ്കിലേ ക്വാറന്റീൻ അനുവദിക്കൂ.

Leave A Reply

Your email address will not be published.