Entertainment

ദൃശ്യം 3 യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം 3 യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മൂന്നാം ഭാഗത്തോടെ സംഭവ ബഹുലമായ ത്രില്ലർ പരമ്പര അവസാനിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ആശിർവാദ് സിനിമാസ് പുറത്തുവിട്ടിരിക്കുന്നത് അനൗൺസ്‌മെന്റ് വിഡിയോയിൽ മോഹൻലാൽ, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ എന്നിവർ ഒരുമിച്ച് പ്രേക്ഷകരെ അഭിവാദ്യം ചെയ്യന്നുണ്ട്. അടുത്തിടെ സംവിധായകൻ ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു.

അജയ് ദേവ്ഗൺ അഭിനയിക്കുന്ന ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒറിജിനൽ ദൃശ്യത്തേക്കാൾ മുൻപേ എത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ആദ്യ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ദൃശ്യം 3. ഹിന്ദി പതിപ്പും മലയാളവും ഒരേ തിരക്കഥയാണോ ചിത്രീകരിക്കാൻ പോകുന്നന്നത് എന്നത് സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസ് ആയിരുന്നതിനാൽ ആരാധകർക്ക് മിസ് ആയ തിയറ്റർ എക്സ്സ്‌പീരിയൻസ് ദൃശ്യം 3 യിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അനൗൺസ്‌മെന്റ് വിഡിയോയിൽ ‘പസ്ററ് നെവർ സ്റ്റേ സൈലന്റ്’ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അതിനാൽ ഒന്നാം ഭാഗത്തിലെ വരുൺ പ്രഭാകറിന്റെ കൊലപാതകത്തിന്റെ അന്വേഷണവും, കുടുംബത്തെ സംരക്ഷിക്കാനായി കേന്ദ്ര കഥാപാത്രമായ ജോർജ് കുട്ടിയുടെ ശ്രമങ്ങളും തന്നെയാകും മൂന്നാം ഭാഗത്തിന്റെയും പ്രമേയമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.