Listen live radio

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്; 10 പേര്‍ രോഗമുക്തര്‍

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ രോഗമുക്തരായി.എറണാകുളത്താണ് കോവിഡ് സ്ഥീരികരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്നെത്തിയ ആളാണ്.
രോഗമുക്തരായ പത്തുപേര്‍ കണ്ണൂര്‍ ജില്ലാക്കാരാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുളളത് 16 പേരാണ്.ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35856 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 35355 പേരുടെ ഫലം നെഗറ്റീവായി. മുന്‍ഗണനാ ഗ്രൂപ്പുകളിലെ 3350 സാമ്പിളുകള്‍ അയച്ചത് 2939 പേര്‍ക്ക് നെഗറ്റീവ് ഫലമാണ്. സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകളാണ്. കണ്ണൂര്‍ 5, വയനാട് 4, കൊല്ലം 3, ഇടുക്കി എറണാകുളം കാസര്‍കോട് 1 വീതമാണ്.
പ്രവാസികളെ പരിചരിക്കുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗത്തിന്റെ മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുകയാണ്. ഇതുവരെ ഉണ്ടായ മാതൃകാപരമായ സമീപനം പൊതു സമൂഹത്തിൽ നിന്നു വീണ്ടും ഉണ്ടാകേണ്ട സമയമാണ്. രാജ്യത്താകെ 1077 മരണം ഉണ്ടായെന്നാണ് കേന്ദ്ര മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇനിയുള്ള നാളുകളാണ് പ്രധാനം. മടങ്ങിയെത്തുന്ന പ്രവാസകൾക്ക് സാധ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മടങ്ങിവരുന്നവവർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി ചാഫ് സെക്രട്ടറിക്ക് അഭിനന്ദനം അറിയിച്ചു.
ഇന്ന് റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന്‌ 10 പേരും ഉണ്ട്. ​ഞായറാഴ്ച ദോഹയിൽ നിന്ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്. തിരികെയെത്തിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം സാമൂഹിക അകലം പാലിക്കണം.
അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന്റെ ഫലം മുൻഘട്ടങ്ങളിൽ അനുഭവിച്ചതാണ്. കുറേകാലമായി വന്നതാണെന്നു കരുതി സന്ദർശനം നടത്തുന്നത് അപകടം വരുത്തും. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളരെ വേഗത്തിൽ സജ്ജീകരിക്കുന്ന ക്യാംപുകൾ പോലെയല്ല ക്വാറന്റീൻ കേന്ദ്രങ്ങൾ തയാറാക്കിയത്. നീണ്ട ദിവസത്തെ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയത്. ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ദുരന്തങ്ങളോട് പോരാടേണ്ടത് സമർപ്പണം കൊണ്ടാണ്. എന്ത് പരാതികളുണ്ടെങ്കിലും അത് പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.