Kerala

വിമാന ദുരന്തം;രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്∙ വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാംപിളുമായാണ് രഞ്ജിതയുടെ സാംപിളുകൾ പരിശോധിച്ചത്. നേരത്തേ സഹോദരന്റെ ഡിഎൻഎ സാംപിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. മൃതദേഹം നാളെ നാട്ടിൽ എത്തിച്ചേക്കും എന്നാണു വിവരം.

ജൂൺ 12നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാകാനായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിൽ എത്തിയത്. തിരികെ ലണ്ടനിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.