Listen live radio

കൊവിഡ് 19 സഞ്ചരിക്കുന്ന പരിശോധകേന്ദ്രവുമായി വയനാട് എൻജിനീയറിംഗ് കോളേജ്

after post image
0

- Advertisement -

മാനന്തവാടി: കോവിഡ് 19 നെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്രവ സാമ്പിൾ എടുക്കുന്ന നൂതന രീതിയായ വിസ്‌ക് ഓൺ വീൽസ് (wisk on wheels) എന്ന സങ്കേതിക വിദ്യക്കാണ് കോളേജ് രൂപം നൽകിയത്.ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടയാണ് വയനാട് എൻജീനീയറിംഗ് കോളേജ് സാങ്കേതിക വിദ്യക്ക് രൂപം നൽകിയത്.
വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ളയുടെ അശയവും ആരോഗ്യ വകുപ്പ്, ആരോഗ്യേ കേരളം എന്നിവയുടെ സഹകരണത്തോടെ കോളേജ് പ്രിൻസിപ്പൽ ഡോ. അനിത, പ്രൊഫ: ഷഫീക്ക്, പ്രൊഫ: അനസിന്റെയും നേതൃത്വത്തിൽ കോളേജിലെ 9 അംഗ സംഘമാണ് ഇത്തരമൊരു സാങ്കേതിക വിദ്യക്ക് രൂപം നൽകിയത്. അണുവിമുക്തമായ സാഹചര്യത്തിൽ സ്രവ സാമ്പിൾ ശേഖരിക്കുന്ന കിയോസ്ക്കിനാണ് രൂപം നൽകിയത്. ഓട്ടോമാറ്റിക്ക് ഹാന്റ് സാനിറ്റെസർ , കിയോസ് പൂർണമായും അണുവിമുക്തമാക്കുന്ന റിമോട്ട് എയറോസോൾ സ്പെയറിംഗ്, പുറത്ത് വിടുന്ന വായുവിനെ വീണ്ടും വീണ്ടും അണുവിമുക്തമാക്കുന്ന യു.വി. ചേംബർ, രോഗികൾക്ക് നിർദേശം നൽകുന്നതിനുള്ള സംവിധാനം അടക്കമുള്ളതാണ് കിയോസ്ക്ക് . ക്വാറന്റയിനിലുള്ള വ്യക്തികളെ ആംബുലൻസിൽ കൊണ്ട് പോയി കൊണ്ട് വരുന്ന രീതിക്ക് പകരം ഈ വാഹനം കോറന്റയിൽ കേന്ദ്രത്തിലെത്തി ഒരേ സമയം നിരവധി ആളുകളുടെ സ്രവ സാമ്പിളുകളെടുക്കുന്നതിനും അതുവഴി സാമ്പത്തിക ലാഭവും ഉണ്ടാക്കാൻ സാധിക്കുമെന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണെന്നും കോളേജ് പ്രിൻസിപ്പാൾ ഡോ. അനിത പറഞ്ഞു. ആരോഗ്യ വകുപ്പ് നൽകിയ വാഹനത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കൂടുതൽ പേർ എത്തിചേരുമ്പോൾ ഈ സംവിധാനം തികച്ചും ഗുണകരമാകും.
പ്രൊഫ എം.എം അനസ് എം എം, പ്രൊഫ.ഇ.വൈ മുഹമ്മദ് ഷഫീക്ക്,,ആർ വിപിൻ രാജ്. ആർ, പി.കെ.സി മഹേഷ്, കെ.ആർ ബിൻരാജ്,കെ.പി മുഹമ്മദ് ഷഫീക്ക്,സി.ജെ സേവിയർ,എം ബാലൻ,ഇ.എം ജിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്ന സംവിധാനം ഒരുക്കിയത്

Leave A Reply

Your email address will not be published.