Listen live radio

പെരുന്നാള്‍ കോടിയും റംസാന്‍ സദക്കയും ദുരിതാശ്വാസ നിധിയിലേക്ക്

after post image
0

- Advertisement -

തരുവണ: കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ദുരിതാശ്വാസത്തിന് ആ പണം ഉപയോഗിക്കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയേകിക്കൊണ്ട് തരുവണ പള്ളിയാല്‍ റഷീദിന്റെയും സാജിദയുടെയും മക്കളായ മുഹമ്മദ് ഷാദിലും ഷാനിദും പെരുന്നാള്‍ കോടി വാങ്ങാന്‍ വച്ചിരുന്ന 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇത് ഏറ്റുവാങ്ങാന്‍ സമഗ്ര ശിക്ഷ കേരള മാനന്തവാടി ബ്ലോക്ക് കോ.ഓര്‍ഡിനേറ്ററും മുന്‍ തരുവണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ മുഹമ്മദലി കെ വീട്ടില്‍ എത്തിയപ്പോഴാണ് മറ്റൊരു ട്വിസ്റ്റ് .
എന്നാല്‍ പിന്നെ എന്റെ സദക്കയും ( റംസാന്‍ മാസത്തിലെ പ്രത്യേക സക്കാത്ത് ) കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകട്ടെ എന്ന് ഉമ്മാമ ആയിഷയും പറഞ്ഞതോടെ പേരക്കുട്ടികളുടെ സന്തോഷം ഇരട്ടിയായി.

Leave A Reply

Your email address will not be published.