കല്‍പ്പറ്റ :ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടര്‍ ഇന്ന് (ജൂണ്‍ 30) 12.30 ന് ഷട്ടറുകള്‍ 20 സെന്റീ മീറ്ററായി ഉയര്‍ത്തും. സെക്കന്റില്‍ 11.40 ക്യുമെക്‌സ് (ആകെ 22.80 ക്യുമെക്‌സ്) വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാന്‍തോട്, പനമരം പുഴകളില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.