Listen live radio

എൽ.ഡി.എഫ് കൺവീനറുടേത് സർക്കാറിന്റെ കുറ്റസമ്മതം – ബി.ജെ.പി

after post image
0

- Advertisement -

കൽപ്പറ്റ: എൽ.ഡി.എഫ് ജില്ല കൺവീനറുടെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്ത് വന്നത് സംസ്ഥാന സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ സജി ശങ്കർ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പറയാതെ പറയുകയാണ് അദ്ധേഹം. സർക്കാരിന്റെ വീഴ്ച മറച്ചു വെക്കാൻ ജില്ല ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ഊർജസ്വലമായി പ്രവർത്തിക്കുന്ന ജില്ല കളക്ടർ അടക്കമുള്ളവരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ്. മുഖ്യമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും മറുപടി പറയാൻ തയ്യാറാകണം. കോവിഡ് കേസുകൾ തന്റെ പത്രസമ്മേളനത്തിൽ മാത്രമേ അറിയിക്കൂ എന്ന പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി ജില്ലകളക്ടർമാർക്ക് ഈ അധികാരങ്ങൾ നൽകണം. തലേനാൾ റിപ്പോർട്ട് ചെയ്ത കേസ് പോലും പിറ്റേ ദിവസം 5 മണിക്കാണ് പൊതുസമൂഹം അറിയുന്നത്. പോലീസുകാർക്ക് കോവിഡ് പകർന്നതിൽ സമഗ്രമായ അന്വേഷണം നടത്തണം. ജില്ല ഭരണകൂടത്തെ കുറ്റം പറയുന്ന ജില്ലയിലെ ജനപ്രതിനിധികൾ ജില്ല ഭരണകൂടത്തിന്റെ ഭാഗമാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും അദ്ധേഹം പറഞ്ഞു.

Leave A Reply

Your email address will not be published.