വിദ്യാർഥികൾക്ക് സ്കൂൾ കോമ്പൗണ്ടിൽ തന്നെ ലഘു ഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും മറ്റും ലഭ്യമാക്കുന്ന മാ കെയർ കിയോസ്ക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ തരിയോട് നിർമ്മല ഹൈസ്കൂളിൽ പ്രവർത്തനം തുടങ്ങി.കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച കിയോസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. എഡിഎംസി സലീന പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഷിജു മാത്യു, ഡിപിഎം സുഹൈൽ, ജയേഷ്, സ്കൂൾ ലീഡർ അലൂഷ്, ബ്ലോക്ക് കോർഡിനേറ്റർമാരായ മഹിജ എം എസ്, പ്രീത കെ പി, വിദ്യ മോൾ തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ജസ്സി തോമസ് നന്ദിയും പറഞ്ഞു. സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, പിടിഎ ഭാരവാഹികൾ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി.