Listen live radio

അവശ്യ സാധനങ്ങളുമായെത്തുന്ന വാഹന ഗതാഗതം:ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തി

after post image
0

- Advertisement -

കൽപ്പറ്റ:  മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നുമുള്ള അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളുടെ ഗതാഗതത്തിന് വയനാട് ജില്ലാ ഭരണകൂടം ക്രമീകരണം ഏർപ്പെടുത്തി. കർണ്ണാടകയിലേക്കുളള വാഹനങ്ങൾക്ക് നൂൽപ്പുഴ വില്ലേജ് ഓഫീസിൽ നിന്നും തമിഴ് നാട്ടിലേക്കുളളവയ്ക്ക് കല്പറ്റ വില്ലേജ് ഓഫീസിൽ നിന്നും  പാസ് നൽകും.ആരോഗ്യം, മോട്ടോർ വെഹിക്കിൾ വകുപ്പുകളുടെ സംയുക്ത കൗണ്ടറാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ആവശ്യകത ആർ.ടി.ഒ യും വാഹനത്തിലെ ഡ്രൈവറും സഹായിയും കൊറോണ ക്വാറന്റൈനിൽ ഉള്ളവരല്ലെന്നത് ആരോഗ്യവകുപ്പും ഉറപ്പു വരുത്തും. വാഹനങ്ങൾ കേരളത്തിന് അകത്തേക്കും പുറത്തേക്കും കടക്കുമ്പോൾ അണുവിമുക്തമാക്കണം. മറ്റ് ജില്ലകളിൽ നിന്ന് തമിഴ് നാട്ടിലേക്കും കർ ണ്ണാടകയിലേക്കും പോകാൻ ജില്ലയിൽ പ്രവേശിക്കുന്ന വാഹനങ്ങളും അതത് ജില്ലകളിൽ നിന്ന് ലഭിച്ച പാസിന്റെ അടിസ്ഥാനത്തിൽ ഈ കൗണ്ടറുകളിൽ നിന്ന് പുതിയ പാസ് വാങ്ങിക്കേണ്ടതാണ്. വയനാട്ടിൽ നിന്ന് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് അതത് പ്രദേശത്തെ വില്ലേജുകളിൽ നിന്ന് പാസ് നൽകും. അവശ്യ സാധനങ്ങളുമായി ജില്ലക്കകത്ത് സഞ്ചരിക്കുന്ന വാഹനങ്ങൾ സർക്കാർ നിർദ്ദേശിച്ച സത്യപ്രസ്താവന കരുതേണ്ടതാണ്. സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന അവശ്യ സാധനങ്ങളുടെ ഗതാഗതത്തിന് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. ഡ്രൈവറും സഹായിയും തിരിച്ചറിയൽ രേഖയും രണ്ട്  ഫോട്ടോയും കരുതണം. വാഹനത്തിൽ  രണ്ടിൽ കൂടുതൽ പേരെ അനുവദിക്കില്ല.

Leave A Reply

Your email address will not be published.