Listen live radio

നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം

after post image
0

- Advertisement -

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളില്‍ത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിന് ജില്ലാ ആരോഗ്യ വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ട് നിലകളുള്ള വീട് ആണെങ്കില്‍ മുകളിലത്തെ നില നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് നല്‍കി ഐസോലേഷന്‍ സൗകര്യം ക്രമീകരിക്കാം. ഒരു നില മാത്രമുള്ള, ഒന്നിലധികം മുറികളും ശുചിമുറികളും ഉള്ള വീടാണെങ്കില്‍ ബാത്ത് അറ്റാച്ച്ഡ് റൂം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി മാറ്റി വെയ്ക്കാം. ബാത്ത് അറ്റാച്ച്ഡ് മുറി ഇല്ലാത്തതും ഒരു ശുചി മുറി മാത്രമുള്ളതുമായ ഒറ്റ നില വീടാണെങ്കില്‍ വീട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഉപയോഗത്തിന് മാത്രമായി മാറ്റിവെക്കാം. അതിനു വേണ്ടി ആ വീട്ടിലുള്ളവര്‍ മുന്‍കൂട്ടി മാറി താമസിക്കേണ്ടതാണ്.
സമീപമുള്ള ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ വീട് ആള്‍താമസമില്ലാതെ കിടക്കുന്നുണ്ടങ്കില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവരെ അവിടെ താമസിപ്പിക്കാം. ഇതിനായി ജനപ്രതിനിധികളും സംഘടനകളും മുന്‍കൈയെടുക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടില്‍ത്തന്നെ കഴിയുന്നവര്‍ മറ്റു പൊതുജനങ്ങളുമായി ഇടപഴകുവാന്‍ പാടില്ല. ഐസോലേഷന്‍ ഒരുക്കുന്ന വീടുകളില്‍ ഗര്‍ഭിണികളും, പ്രായമായവരും, 10 വയസ്സില്‍ താഴെയുള്ള കുട്ടികളും, ഗുരുതര രോഗമുള്ളവരും ഉണ്ടെങ്കില്‍ അവരെ മുന്‍കൂട്ടി ബന്ധുക്കളുടെയോ, അയല്‍ക്കാരുടെയോ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.