Listen live radio

പാലാ ബിഷപ്പിന്റെ പരാമർശം കേരള സമൂഹത്തിന് എതിര്, മത അധ്യക്ഷന്മാർ മാർപാപ്പയെ മാതൃകയാക്കണം: കാനം

after post image
0

- Advertisement -

കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിഷപ്പിന്റെ പരാമർശം കേരള സമൂഹത്തിനും ക്രൈസ്തവ പാരമ്ബര്യങ്ങൾക്കും ചേർന്നതല്ല. ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയെന്നത് സംഘ്പരിവാറിന്റെ അജണ്ടയാണ്.

ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്തു വന്നിട്ടുള്ള ബി ജെ പി്ക്ക് ഊർജം പകരാൻ ഉതകുന്ന പ്രസ്താവനയാണ് നിർഭാഗ്യവശാൽ പാലാ ബിഷപ്പിൽ നിന്നുണ്ടായിരിക്കുന്നത്. രാജ്യത്തിന് മാതൃകയായ കേരളത്തിലെ മതേതരത്വം തകർക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾക്കാണ് ഇത് സഹായകമാവുക.

മതനേതാക്കളുടെ നാവുകളിൽ നിന്ന് വിഭജനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാവരുത്. മത മേലധ്യക്ഷൻമാർ ഫ്രാൻസിസ് മാർപാപ്പയുടെ മാർഗനിർദേശങ്ങൾ ഓർമിക്കണമെന്നും എഫ് ബി കുറിപ്പിൽ കാനം പറഞ്ഞു.

Leave A Reply

Your email address will not be published.