Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വിവാഹമോചന കേസിനിടെ ഭാര്യവീടിന്റെ ഓടിളക്കി അകത്തുകയറി; ഭാര്യാസഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചു, മൂക്കിന്റെ എല്ലു പൊട്ടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി ∙ വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിലെ ഓടിളക്കി ഇറങ്ങി യുവാവിന്റെ ആക്രമണം. ഇന്നു വെളുപ്പിനെ മൂന്നു മണിയ്ക്കുണ്ടായ ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. വീട്ടുകാരുടെ പരാതിയിൽ രാജീവനെതിരെ പൊലീസ് കേസെടുത്തു. ആലുവ പൈപ്പ്‍ലൈൻ റോഡിൽ താമസിക്കുന്ന കല്ലുവെട്ടിപറമ്പിൽ ഖദീജയുടെ രണ്ടാമത്തെ മകൾ റാബിയയുടെ ഭർത്താവാണ് രാജീവ്. നാലു വർഷം മുൻപ് വിവാഹിതരായെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞാണ് കഴിയുന്നത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഇന്ന് വെളുപ്പിനു മൂന്നരയോടെ ഇവരുടെ വീട്ടിലെത്തി മുകളിൽ കയറി ഓടിളക്കി കയർ കെട്ടി രാജീവ് താഴേക്ക് ഇറങ്ങിയത്. തുടർന്ന് വീട്ടിൽനിന്നു തന്നെ കണ്ടെടുത്ത ചുറ്റിക ഉപയോഗിച്ച് ആദ്യം ആക്രമിച്ചത് ഭാര്യയുടെ ഇളയ സഹോദരി ഫാത്തിമയെയാണ്. ഇവരുടെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. മകളുടെ കരച്ചിൽ കേട്ട് എണീറ്റുവന്ന ഖദീജയുടെ തലയ്ക്കാണ് രാജീവ് ചുറ്റിക കൊണ്ടടിച്ചത്. ഇവരുടെ കൈയ്ക്കും കാലിനും പരുക്കുണ്ട്.

വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയ സമയം വീടിന്റെ പിന്നിലെ വാതിലൂടെ രാജീവൻ ഓടി രക്ഷപ്പെട്ടു. രാജീവിന്റെ ഫോൺ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇയാൾ ലഹരി മരുന്നിന് അടിമയാണെന്ന് ഭാര്യ വീട്ടുകാർ പറയുന്നു. രാജീവ് നേരത്തെയും ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒത്തുതീർപ്പ് ചർച്ചയിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *