Listen live radio

മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി

after post image
0

- Advertisement -

സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തുറക്കും.
ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കാനാണ് ബെവ്‌കോയുടെ നടപടി. നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ദിവസം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മദ്യം വരെ വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം. പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല.
ഉപഭോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത്, ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കാം.
തുടര്‍ന്ന് മദ്യം വാങ്ങാനുള്ള സമയം തെരഞ്ഞെടുക്കണം. റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സമയത്ത് തുറന്നിരിക്കുന്ന മദ്യവിതരണശാലകളുടെ വിവരം ഫോണില്‍ അറിയാം. ഇഷ്ടമുള്ള ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കുന്നതോടെ ടോക്കണോ ക്യൂആര്‍ കോഡോ ലഭിക്കും.
റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടോക്കണുമായി മദ്യവിതരണശാലയിലെത്തണം. ടോക്കണില്‍ അനുവദിച്ച സമയത്ത് മാത്രമേ എത്താവൂ. ഇഷ്ടമുള്ള ബ്രാന്‍ഡ് പണം നല്‍കി വാങ്ങാം.
സാധാരണ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ സ്വന്തമാക്കാം.
പിന്‍കോഡ് അടക്കമുള്ള വിശദംശങ്ങള്‍, നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാല്‍ ടോക്കണ്‍ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കുന്ന തരത്തിലാണ് സംവിധാനങ്ങള്‍.
ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ഏല്ലവിധ മദ്യങ്ങളും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയർ, വൈൻ എന്നിവ വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം

Leave A Reply

Your email address will not be published.