Listen live radio

സൂഷ്മാണുകളെ വികസിപ്പിച്ച് തൊണ്ടർനാട് കൃഷിഭവൻ

after post image
0

- Advertisement -

മാനന്തവാടി: വിളകളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മിത്ര സൂഷ്മാണുകളെ വികസിപ്പിച്ച് തൊണ്ടർനാട് കൃഷിഭവൻ.കൃഷി വകുപ്പിൻ്റെ സഹായത്തോടെ തൊണ്ടർനാട് പഞ്ചായത്തിലെ കർഷകനായ ജോൺ നാമലയാണ് വാം ഉണ്ടക്കിയാത്. നൂറ് ചട്ടികളിൽ ചോളം വളർത്തി കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് മദർ കൾച്ചർ വാങ്ങി കൃഷി ഓഫീസറുടെ സാങ്കേതിത സഹായത്തോടെ, കൃഷി വകുപ്പിലെ സോയിൽ ആൻ്റ് റൂട്ട് ഹെൽത്ത് മാനേജ്മെൻറ്. പദ്ധതിയിൽ അനുവദിച്ച ഇരുപതിനായിരം രൂപ ചിലവഴിച്ചണ് വാം (വെസിക്കുലാർ ആർബസ് ക്കുലാർ മൈകോ റൈസ) ഉൽപാദിപ്പിച്ചത്.പ്രകൃതിയിൽ തന്നെ മണ്ണിൽ മിത്രങ്ങളായ സൂക്ഷ്മാണുക്കളും ശത്രുക്കളായ സൂക്ഷ്മാണുക്കളും ഉണ്ട്.
[facebook]
https://www.facebook.com/wayanadnewsdaily/videos/288169155677596/
മിത്രമായ സുക്ഷ്മാണുക്കളിൽ പ്രധാനിയാണ് വാം. ഇത് വിളകളുടെ വേരു പടത്തിൽ കാണുന്ന മിത്ര കുമിൾ മണ്ണിലെ നൈട്രജൻ പൊട്ടാസ്യം മറ്റ് സൂക്ഷ്മമൂലകൾ ങ്ങൾ എന്നിവ അകിരണം ചെയ്യാൻ വിളകളെ സഹായിക്കും.കർഷകൻ്റെ കൃഷിയിത്തിൽ ഉൽപാദിപ്പിച്ച മീഡയമവും വേരും പരിശോധിച്ച് വാമിന് അമ്പലവയൽ കാർഷിക സർവ്വകലാശാലയുടെ അംഗീകാരവും ലഭിച്ചു.ഈ അറിവ് കൂടുതൽ കർഷക്കരിലേക്ക് കൈമാറുമെന്നും കൃഷി ഓഫിസർ പറഞ്ഞു.

Leave A Reply

Your email address will not be published.