അഹമ്മദാബാദ്∙ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അഹമ്മദാബാദിനടുത്തുള്ള ബാവ്‌ലയിലുള്ള ഫ്ലാറ്റിനുള്ളിലാണ് വിഷ ദ്രാവകം കഴിച്ച നിലയിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഓട്ടോ ഡ്രൈവറായ വിപുല്‍ കാഞ്ചി വാഗേല (34), ഭാര്യ സോണല്‍ വാഗേല (26), പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍, 8 വയസ്സുള്ള ഒരു മകന്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ജില്ലയിലെ ധോല്‍ക്ക സ്വദേശികളാണ് ഇവർ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.