Listen live radio

നെല്‍കൃഷിയിറക്കാന്‍ പാടങ്ങളൊരുക്കിത്തുടങ്ങി

after post image
0

- Advertisement -

സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി തരിശായിക്കിടന്ന നാലരഏക്കര്‍ തരിശുപാടം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നതിനായി സജ്ജമാക്കുന്നത് കാവുംമന്ദത്തുകാരനായ ഡേവിഡ് തൊട്ടിയില്‍ എന്ന കര്‍ഷകനാണ്. വെങ്ങപ്പള്ളി കൃഷിഭവന്‍ പരിധിയില്‍ തരിശുഭൂമികൃഷി വ്യാപിപ്പിക്കുന്ന യജ്ഞത്തിന് കൃഷി ഓഫീസര്‍ ടി.രേഖയും കൃഷി അസിസ്റ്റന്റ്മാരായ എം..സി.ചന്ദ്രികയും മഹേഷും നേതൃത്വം നല്‍കുന്നു. തരിശു ഭൂമികളില്‍ നെല്ല്, പച്ചക്കറി, കിഴങ്ങ്, ചെറുധാന്യ കൃഷി വ്യാപിപ്പി ക്കുന്നതിന് വിവിധ പദ്ധതി ആനുകൂല്യങ്ങളും ലഭ്യമാണെന്ന് അവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.