Listen live radio

ആദ്യ ദിവസം വയനാട്ടിൽ വിറ്റത് അരക്കോടി രൂപയുടെ മദ്യം

after post image
0

- Advertisement -

വയനാട് ജില്ലയിൽ ബിബറോജസ് ആറ് ഔട്ട്ലെറ്റുകളിൽ മാത്രം ഒരു ദിവസം വിൽപ്പന നടത്തിയത് 4662590 രൂപയുടെ മദ്യം.വയനാട് ജില്ലയിൽ മദ്യഷാപ്പ് തുറന്ന ആദ്യ ദിവസം ആറ് ബിബറേജ്സ് ഔട്ട് ലെറ്റുകളിൽ മാത്രം വിൽപ്പന നടത്തിയത് 4462590 രൂപയുടെ മദ്യം. മാനന്തവാടിയിലെ ബിബറേജസ് ഷോപ്പിൽ ഇന്ന് മദ്യവിൽപ്പന നടന്നില്ല. ബാറുകളിലെ കണക്കുകൾ കൂടി കുട്ടിയാൽ 75 ലക്ഷം കടക്കുമെന്നാണ് ലഭിക്കുന്ന സൂചന.മാനന്തവാടിയിലെ ബാറുകളിലും ഇന്ന് മദ്യവിൽപ്പന നടന്നില്ല. ഇവിടെയും മദ്യവിൽപ്പന നടന്നിരുന്നെങ്കിൽ മദ്യവിൽപ്പന ഒരു കോടി കടക്കുമായിരുന്നു.നഗരസഭ പരിധിയെ ഹോസ്സ്പോട്ടിൽ നിന്നും ഒഴുവാക്കുന്നത് വൈകിയാതണ് മാനന്തവാടിയിൽ മദ്യം വിൽപ്പന നടക്കതിരുന്നത്.
ആപ്പിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്.ആപ്പിൻ്റെ പ്രവർത്തനം ഇതുവരെയും പുർണ്ണമായിട്ടില്ലന്നാണ് പരാതി. പലർക്കും മദ്യം ബുക്ക് ചെയ്യുന്നതിനും കഴിയില്ലന്നണ് പരാതി. ജില്ലയിൽ കൽപ്പറ്റയിലെ ഷോപ്പ് (വൈത്തിരി)931330, ബത്തേരി 883200, പുൽപ്പള്ളി 996830, അമ്പലവയൽ 875850, പനമരം 775380 ലക്ഷം രുപയാണ് കച്ചവടം. ജില്ലയിൽ എറ്റവും അധികം കച്ചവടം നടന്നത് പുൽപ്പള്ളിയാണ്. ബാറുകളിലെയും ബിയർ, വൈൻ പാർലറുകളിലെ കച്ചവടം ഇതിന് പുറമേയാണ്.

Leave A Reply

Your email address will not be published.