വാഴവറ്റ: വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ച് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കും തടത്തില്‍ അനൂപ് (37), സഹോദരനായ ഷിനു (35) എന്നിവരാണ് മരിച്ചത്.
ഷിനുവിന്റെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും , അനൂപിന്റെ മൃതദേഹം കല്‍പ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. ഇരുവരും ചേര്‍ന്ന് കോഴിഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളൂ.