Listen live radio

വയനാട്ടില്‍ വിതരണം ചെയ്യുന്നതു 6.47 ലക്ഷം തൈകള്‍

after post image
0

- Advertisement -

കല്‍പറ്റ-ഫലവര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനു വയനാട്ടില്‍ രണ്ടു ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതു 6.47 ലക്ഷം തൈകള്‍. ഇതില്‍ 4.03 ലക്ഷം തൈകള്‍ കൃഷി വകുപ്പു മുഖേനയും 2.44 ലക്ഷം തൈകള്‍ വനം വകുപ്പുമാണ് വിതരണത്തിനു ലഭ്യമാക്കുന്നത്.
കൃഷി വകുപ്പു മുഖേന ഒന്നാംഘട്ടത്തില്‍ 1.57 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നതെന്നു ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാക്കി തൈകളുടെ വിതരണം രണ്ടാം ഘട്ടത്തില്‍ നടത്തും. ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്ന തൈകളുടെ നടീല്‍ ജൂണ്‍ 30നകവും രണ്ടാം ഘട്ടത്തിലേതു സെപ്റ്റംബര്‍ അവസാനത്തോടെയും പൂര്‍ത്തിയാക്കും.
അമ്പലവയല്‍ പ്രദേശിക ഗവേണകേന്ദ്രം ഒരു ലക്ഷം ഫലവൃക്ഷത്തൈകളും വിഎഫ്.പി.സി.കെ 15,000 ഫലവൃക്ഷത്തൈകളും 58,500 വാഴക്കന്നുകളും അഗ്രോ സര്‍വീസ് സെന്റര്‍/കാര്‍ഷിക കര്‍മസേന 89,200 ഫലവൃക്ഷത്തൈകളും 44,500 വാഴക്കുന്നുകളും വിതരണത്തിനു കൃഷി വകുപ്പിനു നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ 60,000-ഉം കുടുബശ്രീയിലൂടെ 35,715-ഉം ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുക.
വനം വകുപ്പ് ചുഴലി, കുന്നമ്പറ്റ, മേലേ കുന്താണി, താഴെ കുന്താണി, ബേഗൂര്‍ നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച പേര, ഞാവല്‍, പ്ലാവ്, നെല്ലി, സീതപ്പഴം, ചെറുനാരകം, ഉറുമാമ്പഴം, വാളംപുളി തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുകയെന്നു സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി.ഹരിലാല്‍ പറഞ്ഞു.
പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടുന്നതിനു കരിമരുത്, ഞാവല്‍, വേപ്പ്, മഹാഗണി, കുമിഴ്, ഉങ്ങ്, കുമിഴ്, താന്നി, കുടംപുളി, നീര്‍മരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും വനം വകുപ്പ് തയാറാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ അഞ്ചു നഴ്‌സറികളിലുമായി മൂന്നു ലക്ഷത്തോളം തൈകളാണ് പാകമായത്.

Leave A Reply

Your email address will not be published.