Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
National

പേകാൻ സമയമായി,മനസിൽ വിങ്ങലായി ഹരീഷ് റാണ,അമ്മ അവനടുത്തായി ഇരുന്നു, മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു; രാജ്യത്തെ ആദ്യ ദയാവധം, യാത്ര ചൊല്ലി കുടുംബം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പേകാൻ സമയമായി. ഗാസിയാബാദിലെ ആശുപത്രിയിൽ നിശ്ചലനായി കിടക്കുന്ന ഹരീഷ് റാണക്ക് ചുറ്റും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ചേർന്നിരുന്നു. അവനെ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തങ്ങളുടെ അവസാന യാത്രാമൊഴി പറയാനായി. എയിംസിലെത്തിയ ഉടൻ ഡോക്ടർമാർ അവന്‍റെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്നായി അഴിച്ചുമാറ്റും.മകനോടൊപ്പം അവസാന നിമിഷങ്ങൾ ചെലവഴിക്കുന്ന കുടുംബത്തിന്‍റെ 22 സെക്കന്‍റ് ദൈർഘ്യമുള്ള ഹൃദയഭേദകമായ വീഡിയോ ആരുടെയും കണ്ണുകൾ ഈറനണിയിക്കും. അമ്മ അവനടുത്തായി ഇരുന്നു. മുഖം ദുഃഖത്താൽ നിറഞ്ഞിരുന്നു. ബ്രഹ്മകുമാരി സഹേദരി അവന്‍റെ നെറ്റിയിൽ തിലകം ചാർത്തി. എല്ലാവരോടും ക്ഷമിക്കണം, ഇപ്പോൾ പോകാൻ സമയമായി. അവർ അവന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു.ഹരീഷിന്റെ ദയാവധത്തിനായി പോരാടാൻ അഭിഭാഷകയെ കണ്ടെത്താൻ സഹായിച്ച സാമൂഹിക-സാംസ്കാരിക സംഘടനയായ ബ്രഹ്മാകുമാരീസുമായി റാണ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്.” പഞ്ചാബ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ഒരിക്കൽ ഹരീഷ് റാണ. ഇന്നവൻ ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ദയാവധത്തിന് കോടതി അനുമതി ലഭിച്ച വ്യക്തിയാണ്. 2013ലാണ് കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് തഴേക്ക് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ അവൻ കോമയിലാണ്. ശ്വസമെടുക്കുന്നതിനായി ട്രാക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും അവന്‍റെ കൂടെ ആ കിടക്കയിൽ ഒതുങ്ങി.”വർഷങ്ങളോളം നീണ്ട പ്രതീക്ഷകൾക്ക് ശേഷം എല്ലാ മെഡിക്കൽ സംവിധാനങ്ങളും അവന്‍റെ അവസ്ഥക്ക് മുന്നിൽ തോൽവി സമ്മതിച്ചപ്പോഴാണ് റാണയുടെ മാതാപിതാക്കൾ ദയാവധം ആവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്യുന്നത്. ഒടുവിൽ സുപ്രീം കോടതി അത് അനുവദിച്ചു. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരാൾക്ക് ദയാവധം അനുവദിക്കുന്നത്

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *