Listen live radio
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിതിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 164 ആയി. ഒരാളുടെ റിസല്‍റ്റ് നെഗറ്റീവാണ്.
രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
1,10,299 പേരാണ് നീരീക്ഷത്തില്‍ കഴിയുന്നത്. ഇതില്‍ 1,09,683പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 616 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. 112 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായി തന്നെയാണ്. ചില സമരരീതികള്‍ നമ്മള്‍ ഗൗരവമായി പുനരാലോചിക്കണം. കൂട്ടമായി ശരീരം അകലം പാലിക്കാന്‍ പറയുമ്പോള്‍ ഏറ്റവും അടുപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള ബലപ്രയോഗരീതി പലയിടത്തും നാം കണ്ടതാണ്. ഇത് സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് യോജിച്ചതല്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.