വൈത്തിരി: വൈത്തിരി ചുരത്തിലെ എട്ടാം വളവിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മറഞ്ഞു നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗതാഗതം സ്തംഭിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.