Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

** സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും.തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും. ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മുൻഗണനാ പട്ടികയിലേക്ക് മാറ്റിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി ഉയർന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തു മാത്രം ഏഴ് ലക്ഷം കാർഡുകൾ വിതരണം ചെയ്‌തു എന്ന വലിയ നേട്ടമാണ് ഇതിലൂടെ കൈവരിക്കുന്നത്.കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡപ്രകാരം സംസ്ഥാന ജനസംഖ്യയുടെ 53% പേർക്ക് മാത്രമേ മുൻഗണനാ പട്ടികയിൽ ഉൾപ്പെടാൻ കഴിയൂ എന്ന പരിമിതി നിലനിൽക്കുന്നുണ്ട്. ഇത് മറികടക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച കർശന നടപടികളാണ് പുതിയ ഗുണഭോക്താക്കൾക്ക് തുണയായത്. അർഹരല്ലാത്തവരിൽ നിന്ന് പിടിച്ചെടുത്തതും, സർക്കാർ അഭ്യർത്ഥന പ്രകാരം സ്വമേധയാ ഉപേക്ഷിച്ചതുമായ കാർഡുകൾ വഴി ഉണ്ടായ ഒഴിവുകളിലേക്കാണ് പുതിയ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തിയത്.അർഹരായവർക്ക് മാത്രം ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടക്കുന്നത്.ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള ‘വിഷൻ 2031’ ഡോക്യുമെൻ്റും പ്രകാശനം ചെയ്യും. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന് നൽകിയാണ് മുഖ്യമന്ത്രി ഡോക്യുമെന്റ് പ്രകാശനം നിർവഹിക്കുക. 2031-ഓടെ കേരളത്തിലെ പൊതുവിതരണ സംവിധാനം എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ആശയങ്ങളും പദ്ധതികളുമാണ് ഈ വിഷൻ ഡോക്യുമെൻ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *