സുൽത്താൻ ബത്തേരി :വാതിലിന് തീയിട്ട് വീണ്ടും മോഷണം.കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ബിജെപി നേതാവ് പി സി മോഹനൻ മാഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയാണ് സംഭവം.പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.














