Listen live radio
- Advertisement -
ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്ന് അർധരാത്രിയിൽ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് ‘സണ്ണി. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് ദുബായിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരികെ കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയേണ്ടി വരുന്ന സണ്ണിയാണ് പ്രധാന കഥാപാത്രം. ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്റെ അവസ്ഥയാണ് പ്രമേയം.
മധു നീലക്കണ്ഠനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ- സമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, കല- സൂരാജ് കുരുവിലങ്ങാട്, മേക്കപ്പ്- ആർ.വി. കിരൺരാജ്, കോസ്റ്റ്യൂം ഡിസൈനർ- സരിത ജയസൂര്യ, സ്റ്റിൽസ്- നിവിൻ മുരളി, പരസ്യകല- ആന്റണി സ്റ്റീഫൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.