Listen live radio

മെസി, നെയ്മർ, എംബാപ്പെ സഖ്യത്തെ കൂടുതൽ ഉപയോഗപ്രദമാക്കുവാൻ തന്ത്രങ്ങളുമായി പോച്ചട്ടിനോ

after post image
0

- Advertisement -

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മൂന്ന് പേര് ഉണ്ടായിട്ടും അതിനുതകുന്ന പ്രകടനം കാഴ്ചവെക്കുവാൻ പിഎസ്ജിയ്ക്ക് കഴിയാത്തത് വാർത്തയാകുമ്പോൾ പുതിയ തന്ത്രങ്ങൾ ആവശീകരിക്കുകയാണ് പൊച്ചട്ടിനോ. ലാകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭയുള്ള മൂന്നു താരങ്ങളെ എങ്ങിനെ ടീമിനു വേണ്ടി ഉപയോഗിക്കാമെന്ന കാര്യത്തിൽ പരിശീലകൻ പോച്ചട്ടിനോക്ക് ആശങ്കയില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

”സമയവും പരിശീലനവും ഈ മൂന്നു താരങ്ങൾക്കും പരസ്പരം മനസിലാക്കാനും മികച്ച പ്രകടനം നടത്താനും ആവശ്യമാണ്. മുന്നേറ്റനിരയിലെ മൂന്നു താരങ്ങളല്ല പ്രശ്നം, മറ്റെല്ലാ മേഖലകളിലും ഞങ്ങൾ കരുത്തുറ്റതായിരിക്കണം. മുന്നേറ്റനിര താരങ്ങളുടെ ഡിഫൻസീവ് വർക്കിൽ ഞാൻ സംതൃപ്തനാണ്, നല്ല കാര്യങ്ങൾ പലതും ഞാൻ കണ്ടു.” ബ്രൂഗേക്കെതിരായ മത്സരത്തിനു ശേഷം പോച്ചട്ടിനോ പറഞ്ഞു.

Leave A Reply

Your email address will not be published.