താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് സമീപം മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീണും ഗതാഗതം പൂർണമായും നിലച്ചു. . മണ്ണും വലിയ പാറക്കല്ലുകളും മരങ്ങളും റോഡിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ അതുവഴി വന്ന വാഹനങ്ങളിലെ യാത്രക്കാർ നേരിയ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ, താമരശ്ശേരി ചുരം വഴിയുള്ള എല്ലാ വാഹനങ്ങൾക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.














