Listen live radio

ജില്ലയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

after post image
0

- Advertisement -

ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാർഡ്/ നഗരസഭ ഡിവിഷൻ നമ്പർ, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആർ എന്ന ക്രമത്തിൽ:

എടവക ഗ്രാമപഞ്ചായത്ത്
13 – തോണിച്ചാൽ – 14.98

തിരുനെല്ലി ഗ്രാമപഞ്ചായത്ത്
15 – തൃശ്ശിലേരി – 10.53

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
3 – കരിമ്പിൽ – 17.45

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
21 – വട്ടോളി – 10.21

പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്
20 – കുറുവ – 19.50

പൊഴുതന ഗ്രാമപഞ്ചായത്ത്
2 – വയനാംകുന്ന് – 11.11

മേപ്പാടി ഗ്രാമപഞ്ചായത്ത്
3 – ഏഴാംചിറ – 11.38

തരിയോട് ഗ്രാമപഞ്ചായത്ത്
2 – കർലാട് – 12.84
3 – ചീങ്ങണ്ണൂർ – 10.87
4 – മടത്തുവയൽ – 10.43
5 – ചെന്നലോട് – 26.34
7 – കല്ലങ്കാരി – 23.81
10 – കാലിക്കുനി – 10.75

പൂതാടി ഗ്രാമപഞ്ചായത്ത്
6 – ചുണ്ടക്കൊല്ലി – 10.97
19 – പുളിയമ്പറ്റ- 14.07
21 – കോട്ടവയൽ – 20.12

അമ്പലവയൽ ഗ്രാമപഞ്ചായത്ത്
3 – ആയിരംകൊല്ലി – 11.84
5 – അമ്പലവയൽ ഈസ്റ്റ് – 10.36

കോട്ടത്തറ ഗ്രാമപഞ്ചായത്ത്
8 – കുന്നത്തായ്കുന്ന് – 10.40

മീനങ്ങാടി ഗ്രാമപഞ്ചായത്ത്
3 – മൈലമ്പാടി – 19.66
16 – പന്നിമുണ്ട – 12.53

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്
16 – നായ്‌ക്കെട്ടി – 10.06

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
3 – കോക്കുഴി – 10.35

വൈത്തിരി ഗ്രാമപഞ്ചായത്ത്
6 – ചാരിറ്റി – 11.84
14 – വെള്ളംകൊല്ലി – 17.72

കൽപ്പറ്റ നഗരസഭ
8 – സിവിൽ സ്റ്റേഷൻ – 13.83

സുൽത്താൻ ബത്തേരി നഗരസഭ
7 – പഴേരി – 11.28
18 – തേലമ്പറ്റ – 19.46

പൂതാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 നടവയലിൽ സ്ഥിതി ചെയ്യുന്ന ഓസാനം ഭവൻ ഓൾഡ് ഏജ് ഹോം ഉൾപ്പെടുന്ന പ്രദേശവും പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ലെ ആലൂർക്കുന്നിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേക്ക് മൈക്രോ കൺടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചും ഉത്തരവായി.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഹോട്ടൽ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിലെ പകുതി സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ ശീതീകരണ സംവിധാനങ്ങൾ ഉപയോഗിക്കുവാൻ പാടില്ലാത്തതും, ജനലുകളും വാതിലുകളും പരമാവധി തുറന്നിടേണ്ടതുമാണ്.
ഇൻഡോർ സ്റ്റേഡിയങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവയും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് അനുവദിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഈ നിബന്ധന ബാധകമല്ല. മേൽ പ്രസ്താവിച്ച എല്ലായിടത്തുമുള്ള ജീവനക്കാർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം.

Leave A Reply

Your email address will not be published.