Listen live radio

സഹായിക്കാൻ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയിൽ ഉപേക്ഷിച്ചു:പരിക്കേറ്റ് 8 മണിക്കൂർ റോഡരികിൽകിടന്ന യുവാവ് മരിച്ചു

after post image
0

- Advertisement -

 

 

കോട്ടയം: അപകടത്തിൽ പരിക്കേറ്റ് എട്ട് മണിക്കൂർ റോഡരികിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉൾപ്പെടെയുള്ളവർ ബിനുവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് ബിനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെയായിരുന്നു സംഭവം. ബിനുവും സുഹൃത്തും സഞ്ചരിച്ച ഓട്ടോ രാത്രിയോടെ ഏറ്റുമാനൂരിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടികൂടിയെങ്കിലും പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആരും തയ്യാറായില്ല. ഓടികൂടിയ നാട്ടുകാരിൽ ചിലർ മറിഞ്ഞ ഓട്ടോ നിവർത്തി ബിനുവിനെ പുറത്തെടുത്തിരുന്നു. തുടർന്ന് അതേ ഓട്ടോയിൽ തന്നെ കിടത്തുകയും ചെയ്തു.

അതേസമയം ബിനുവിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ പരിക്കേറ്റ ബിനുവിനെ ഒരു കട വരാന്തയിൽ കിടത്തുകയും ചെയ്തു. എന്നാൽ കുറച്ചു സമയത്തിനുശേഷം പരിക്കേറ്റ് റോഡിൽ കിടന്ന് പുളഞ്ഞ ബിനുവിനെ ഉപേക്ഷിച്ച് സുഹൃത്ത് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

 

Leave A Reply

Your email address will not be published.