Listen live radio

വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ ഒഴിവാക്കി കെഎസ്ഇബി

after post image
0

- Advertisement -

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് താമസം നേരിട്ടാല്‍ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബര്‍ 31 വരെ ഒഴിവാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി നല്‍കിയ ബില്ലില്‍ സര്‍ക്കാര്‍ ഇളുവകള്‍ നല്‍കിയിരുന്നു. അഞ്ച് തവണകളായി ബില്‍ അടക്കുവാനുള്ള അവസരവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
നിലവില്‍ മെയ് 16വരെ നല്‍കിയിരുന്ന സമയമാണ് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരിക്കുന്നത്. ഈ ആനുകൂല്യം കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ നല്‍കിയ എല്ലാ ബില്ലുകള്‍ക്കും ബാധകമായിരിക്കും. ഇത് കൂടാതെ വൈദ്യുതി ചാര്‍ജ് അടയിക്കുവാന്‍ അഞ്ച് തവണകള്‍ തിരഞ്ഞെടുക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഈ പലിശയിളവ് ബാധകമായിരിക്കും.
കൂടാതെ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഡിസംബര്‍ 15 വരെ ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടുണ്ട്. അവര്‍ക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതായിരിക്കുമെന്നും കെഎസ്ഇബി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.