Listen live radio

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നു മുതൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

after post image
0

- Advertisement -

 

 

കൽപറ്റ: കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10ൽ കൂടുതലുള്ള പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഇന്നു മുതൽ ഒരാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് കലക്ടർ എ. ഗീത ഉത്തരവിട്ടു. പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡായ നടവയലിലെ ഓസാനം ഭവൻ ഓൾഡ് ഏജ് ഹോം ഉൾപ്പെടുന്ന പ്രദേശവും 18-ാം വാർഡിലെ നെല്ലിക്കര താഴെ ലക്ഷം വീട് കോളനി ഉൾപ്പെടുന്ന പ്രദേശവും പുൽപള്ളി പഞ്ചായത്തിലെ 18-ാം വാർഡിലെ ആലൂർക്കുന്നിലെ കണ്ടാമല കോളനി ഉൾപ്പെടുന്ന പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

ലോക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അവശ്യസർവീസുകൾ ഒഴികെ എല്ലാവിധ പ്രവർത്തനങ്ങളും നിർത്തി വയ്ക്കണം. പൊതുഗതാഗതം അനുവദിക്കില്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നത് അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടു മാത്രമേ അനുവദിക്കൂ. ഇവിടങ്ങളിൽ സംസ്‌കാരചടങ്ങുകൾ ഒഴികെയുള്ള പൊതു ചടങ്ങുകൾ അനുവദിക്കില്ല. കാർഷിക പ്രവർത്തികൾ, തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ നടത്താം.

Leave A Reply

Your email address will not be published.