Listen live radio

കലാലയത്തിൽ നിന്നൊരു ഫ്‌ളാഗ് ഓൺ: അഭിജിത്തും ജോജിയും ഇനി ഇന്ത്യയെ തേടും; യമഹ റേ സ്‌കൂട്ടിയിലെ യാത്ര കാണാം ഹൈക്ക് ഹോബോസിൽ

after post image
0

- Advertisement -

 

 

പുൽപള്ളി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്താണ് നമ്മൾ ജീവിക്കുന്നത് എന്ന വസ്തുത ഇനി അല്പമൊന്നു മാറ്റി നിർത്താം. എന്നാൽ, ഇന്ത്യയെ കുറിച്ച് എന്തറിയാം എന്നു ചോദിച്ചാൽ ചിലപ്പോൾ കുഴങ്ങിപ്പോകും. അത്രയ്‌ക്കൊന്നും നമ്മുടെ രാജ്യത്തെകുറിച്ച് നമുക്കാർക്കും അറിയില്ല എന്നത് തന്നെയാണ് സത്യം. എന്നാൽ മാതൃരാജ്യത്തെ തേടി യാത്ര തുടങ്ങിയിരിക്കുകയാണ് രണ്ട് യുവാക്കൾ. ഇരുചക്രവാഹന സുരക്ഷാ ബോധവൽക്കരണം എന്ന ലക്ഷ്യവുമുണ്ട് ഇവരുടെ യാത്രയ്ക്കു പിന്നിൽ

പഴശ്ശിരാജ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും പുൽപ്പള്ളി സ്വദേശികളുമായ പാളകൊല്ലി കുഴിവേലിൽ അഭിജിത് കെ വർഗീസും ശശിമല ചിറ്റടിയിൽ ജോജി സി.എസുമാണ് യാത്ര തുടങ്ങിയത്. ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ഇവരുടെ യാത്ര ആരംഭിച്ചതും പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നിന്നാണ്. കോളേജ് പ്രിൻസിപ്പാൾ ഡോ. അനിൽകുമാർ കെ, വൈസ് പ്രിൻസിപ്പൽ ഡോ. ദിലീപ് എം ആർ എന്നിവർ സംയുക്തമായ് ചേർന്നാണ് ഫ്‌ളാഗ് ഓൺ ചെയ്തത്.

കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷൻ പഠന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവൽക്കരിക്കുക എന്നതാണ് യുവാക്കൾ ലക്ഷ്യമിടുന്നത്. യമഹ റേ സ്‌ക്കൂട്ടിയിലാണ് ഇവരുടെ യാത്ര എന്നതാണ് മറ്റൊരു പ്രത്യേകത.3 0000 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവരുടെ യാത്ര ഭൂരിഭാഗവും ഹൈക്ക് ഹോബോസ് എന്ന എന്ന യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിങ്ങും ചെയ്യുന്നുണ്ട്.

കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ലാസർ പുത്തൻകണ്ടത്തിൽ, വൈസ് പ്രിൻസിപ്പൽ ഡോ.ദിലീപ് എം ആർ, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊ.താരഫിലിപ്പ്, ജേർണലിസം മേധാവി ഡോ. ജോബിൻ ജോയ്, ബയോകെമിസ്ട്രി മേധാവി ഡോ. ജോമറ്റ് സെബാസ്റ്റ്യൻ ,മൈക്രോബയോളജി മേധാവി അബ്ദുൽ ബാരി, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി, ആതിര എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവർ നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.