Listen live radio

മംമ്ത മോഹൻദാസ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു

after post image
0

- Advertisement -

 

മലയാള സിനിമാ മേഖലയിൽ നിന്നും ഒരാൾ കൂടി യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. നടി മംമ്ത മോഹൻദാസ് ആണ് ഇപ്പോൾ വിസ സ്വീകരിച്ചത്. യുഎഇ ഗോൾഡൻ വിസ നൽകുന്നത് വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് . ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന തൻറെ ചിത്രം താരം തന്നെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

മലയാള സിനിമാ മേഖലയിൽ നിന്നും നേരത്തെ ഈ നേട്ടത്തിന് അർഹരായവർ മോഹൻലാൽ, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശ ശരത്ത്, ലാൽജോസ്, ആസിഫ് അലി എന്നിവരാണ്. ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും സാനിയ മിർസ ഉൾപ്പെടെയുള്ള കായികതാരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.