അടിക്കടിയുണ്ടാവുന്ന ചുരം ഇടിയലും ചുരത്തിലുണ്ടാക്കുന്ന ആക്സിഡണ്ടുകളും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. അയിന്തിര പരിഗണനയോടെ ചുരം ബദൽ റോഡ് യാഥാർത്ഥ്യമാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ന്യൂസ് പേപ്പർ ഏജൻ്റ്സ് & വിതരണ തൊഴിലാളി യൂണിയൻ STU വയനാട് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വയനാട്ടിൽ നിന്നും റഫർ ചെയ്യുന്ന രോഗികളെ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ റഫർ ചെയ്യുന്നതിനും ആക്സിഡൻ്റ് കേസുകളെ കോഴിക്കോട് എത്തിക്കുന്നതിനും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നത് / അന്യജില്ലകളിൽ പഠനാവശ്യാർത്ഥവും ജോലിയാവശ്യാർത്ഥം പോകുന്നവർ / വയനാട്ടിലെ ജനങ്ങൾ കോഴിക്കോട് ജില്ലയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. പത്രവിതരണവും ഇടയ്ക്കിടക്ക് തടസ്സപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് ഗവൺമെൻ്റ് ഇതിൽ ഇടപ്പെട്ടു കൊണ്ട് പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് യാഥാർത്ഥ്യമാക്കിക്കൊണ്ട് വയനാട് കാരെ സംരക്ഷിക്കണമെന്ന് STU ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് KT കുഞ്ഞബ്ദുള്ള, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ അലിക്കുഞ്ഞ് സ്വാഗതം പറഞ്ഞു. മന്നത്ത് ആലി, വി. മൊയ്തീൻപാലമൊക്ക്, മുഹമ്മദ് സാലിം പനമരം ,അലുവ മമ്മൂട്ടി എന്നിവർ സംസാരിച്ചു. പി.വി സമദ് എടവക നന്ദി പറഞ്ഞു.