Listen live radio

കുട്ടികൾക്ക് കൊവാക്‌സിൻ; രണ്ട് വയസ് കഴിഞ്ഞ കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകാമെന്ന് ഡിജിസിഐ

after post image
0

- Advertisement -

 

 

ദില്ലി: രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊവാക്‌സിൻ കുത്തിവയ്പ്പ് നൽകാൻ അനുമതി.

ഡിജിസിഐയാണ് കുട്ടികൾക്ക് കൊവാക്‌സിൻ നൽകാൻ അനുമതി നൽകിയത്. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്‌സിൻ നൽകാൻ അനുമതി നൽകിയിരുന്നു.

ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്‌സിൻറെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദ്ദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്‌സിനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം.

മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്‌സിൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങേണ്ടതുള്ളു എന്നും ഈ നിർദ്ദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

 

 

Leave A Reply

Your email address will not be published.