Wayanad

അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താനുള്ള സർക്കാർ നീക്കം നീതി നിഷേധം കെ എ ടി എഫ്

മുട്ടിൽ : പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ നീക്കം നടത്തുകയാണ്. കേരള എജ്യുക്കേഷൻ റൂളനുസരിച്ച് പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ കാറ്റഗറി സംഘടനകളിൽ ഉൾപ്പെടുത്തി വിലക്കേർപ്പെടുത്താനുള്ള സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കയ്യേറ്റമാണെന്നും നീതി നിഷേധമാണെന്നും കെ എ ടി എഫ് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച എഐ ഐ ടി ശില്പശാല അഭിപ്രായപ്പെട്ടു.

ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ കെ എ എസ് ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ജാഫർ പി കെ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് സന്ദേശം നൽകി. ഖലീലുർറഹ് മാൻ കെ, ശരീഫ് ഇ.കെ , അക്ബർ അലി, ജാഫർ മണിമല , അബ്ദുൽ ജലീൽ , അബ്ദുസ്സലാം, മൻസൂർ,അർഷാദലി എന്നിവർ പ്രസംഗിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.