കോറോം : കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെയും എം ജെഎസ്എസ് എ മലബാർ ഭദ്രാസനത്തിന്റെ ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ ഉദ്ഘാടനം ചെയ്തു . ട്രസ്റ്റി ബൈജു തൊണ്ടുങ്ങൽ അധ്യക്ഷത വഹിച്ചു.
ടീം ജ്യോതിർഗമയ കോ- ഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന സന്ദേശം നൽകി. പള്ളി സെക്രട്ടറി അഖിൽ ഏലിയാസ് , ഫാ. എൽദോ ഷാജു പനച്ചിയിൽ , ഫാ. അനൂപ് ചാത്തനാട്ടുകുടി , ഷിനു ജോൺ , ജിജോ വള്ളിക്കാട്ടിൽ , പി.പി.ബിജു, സുനിൽ തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു . കോറോം സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വെച്ച് നടന്ന ക്യാംപിന് മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ മെഡിക്കൽ ഓഫീസർ ഡോ. വി.വിദ്യ , കൗൺസിലർ സിബി മാത്യു , നഴ്സിങ് ഓഫീസർ നിഷ മാത്യു , ടെക്നീഷ്യന്മാരായ ബി. എസ്.ബീന , കെ.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി .