Wayanad

തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട് ഡിവിഷൻ പോസ്റ്റൽ സീനിയർ സൂപ്രണ്ടിന് കത്തെഴുതി പോസ്റ്റ് ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തുടക്കത്തിൽ കത്ത് വിതരണം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പോസ്റ്റ് ഓഫീസിന്റെ പേര് പാറത്തോട് എന്നും പിൻകോഡ് 673575 എന്നും ആയിരിക്കും. കുന്നമംഗലം സബ്ഡിവിഷൻ മെയിൽ ഓവർസിയർ സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബിൽ എഡ്വാർഡ്, ചന്ദ്രൻ മടത്തുവയൽ, പൊഴുതന സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ സുരേഷ്, ടി എസ് വർക്കി, പ്രസീത ബിനു, ജോർജ് മുട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.