Listen live radio

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തത് ദശലക്ഷക്കണക്കിന് ഉപയോഗിച്ച് വൃത്തിശൂന്യമായ കയ്യുറകൾ

after post image
0

- Advertisement -

 

വാഷിംഗ്ടൺ: കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ മെഡിക്കൽ ഗ്രേഡ് നൈട്രജൻ ഗ്ലൗസുകളുടെ ആവശ്യവും വർദ്ധിച്ചുവരുകയാണ്.
ഈ അവസരം മുതലെടുക്കുകയാണ് വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കൽ ഗ്ലൗസ് കയറ്റുമതി ചെയ്യുന്ന തായ്ലന്റ്. എന്നാൽ കയറ്റുമതി ചെയ്തത് പലതും ഉപയോഗിച്ച് വൃത്തിശൂന്യമായ കയ്യുറകളാണ്.

ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗോഡൗണിൽ നിന്നുമാണ് വൃത്തിഹീനവും രക്തം പുരണ്ടതുമായ കൈയുറകൾ കണ്ടെത്തിയത്. അതിനു സമീപത്തായി ഒരു പ്ലാസ്റ്റിക് പാത്രത്തിൽ നീല ചായവും അതിൽ കുറച്ചു കയ്യുറകളും നിറച്ചു വച്ചിരിക്കുന്നു. ഡിസംബറിൽ തായ് ഹെൽത്ത് അധികൃതർ റെയ്ഡ് നടത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികൾ പഴയ കയ്യുറകളെ വൃത്തിയാക്കാൻ ശ്രമിക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നത്.

നിലവിൽ നിരവധി നിർമാണശാലകളാണ് തായ്ലന്റിൽ ഉള്ളത്. അന്വേഷണത്തിലൂടെ ദശലക്ഷക്കണക്കിന് വ്യാജവും സെക്കന്റ് ഹാൻഡ് നൈട്രൈൽ ഗ്ലൗസും അമേരിക്കയിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലും ഒരു കമ്പനിയിൽ നിന്നും ഗുണനിലവാരമില്ലാത്തതും മലിനവുമായ കയ്യുറകൾ കണ്ടെത്തിയിരുന്നു. എന്നിട്ടും തുടർന്നുളള മാസങ്ങളിൽ തായ്ലന്റ് കയറ്റുമതി ചെയ്തത് ദശലക്ഷക്കണക്കിന് കയ്യുറകളാണ്.

2020ൽ കൊവിഡിനെ തുടർന്ന് കയ്യുറകളുടെ ഉപയോഗം വർദ്ധിച്ച സമയത്ത് പെട്ടന്ന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് പല കമ്പനികളും പറഞ്ഞതിനെ തുടർന്ന് തായ്ലന്റിൽ നിന്നുമാണ് പല രാജ്യങ്ങളും കയ്യുറകൾ വാങ്ങിയിരുന്നത്.

 

Leave A Reply

Your email address will not be published.