മീനങ്ങാടി :മീനങ്ങാടി പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിന്റെയും ലയൺസ് ക്ലബ് കോട്ടക്കുന്നിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മീനങ്ങാടി പഞ്ചായത്തിലെ കൊരളമ്പം ഉന്നതിയിൽ ഓണക്കിറ്റ് വിതരണം നടത്തി. സംസ്ഥാന വ്യാപകമായി എൻഎസ്എസ് നടത്തിവരുന്ന നല്ലോണം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മീനങ്ങാടി പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.റോയ്, സെക്രട്ടറി ആന്റോ ജോർജ്,ശശികുമാർ, അനൂപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി മുബഷിർ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.