Listen live radio

നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ പടയൊരുക്കം, ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം ഇന്ന്

after post image
0

- Advertisement -

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പുഫലം, കോവിഡ് പ്രതിരോധനടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ചചെയ്യും. വൈകീട്ട് സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടുവർഷമായി നിർവാഹകസമിതിയോഗം ചേർന്നിരുന്നില്ല.ഓൺലൈനിലും നേരിട്ടുമായാണ് യോഗം. ഉത്തർപ്രദേശിൽ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ മതിയെന്ന് കഴിഞ്ഞമാസം ചേർന്ന ദേശീയ ഭാരവാഹികളുടെ യോഗം നിശ്ചയിക്കുകയായിരുന്നു.

പാർലമെന്ററി ബോർഡ് അംഗങ്ങളും ദേശീയ ഭാരവാഹികളും ഡൽഹിയുടെ സമീപപ്രദേശങ്ങളിൽനിന്നുള്ള നിർവാഹകസമിതി അംഗങ്ങളും നേരിട്ട് പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ അതത് സംസ്ഥാനസമിതി ഓഫീസുകളിൽനിന്ന് ഓൺലൈനായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ പങ്കെടുക്കും.

നിർവാഹകസമിതി പുനഃസംഘടിപ്പിച്ചശേഷം ചേരുന്ന ആദ്യയോഗത്തിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനമാണ് പ്രധാന അജൻഡ. പ്രചാരണപരിപാടികൾ, പാർട്ടിക്കെതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ, കർഷകസമരത്തിന്റെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. കോവിഡ് വാക്‌സിനേഷൻ 100 കോടി കടന്നതിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്ന പ്രമേയം പാസാക്കും.

Leave A Reply

Your email address will not be published.